• Punnavely Ormmakalude Oru Gramam Vol-1

Punnavely Ormmakalude Oru Gramam Vol-1

₹375

ഓർക്കുക വല്ലപ്പോഴും
ഗ്രാമീണ ജീവിതം അനുഭവിച്ചവർക്കു പഴയ കാല ഓർമ്മകൾ മനസ്സിനെ എത്രമാത്രം ആനന്ദദായകരമാക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.വയലുകളും , കൈത്തോടുകളും ചെമ്മൺ പാതകളും. നാട്ടുകൂട്ടങ്ങളും,ഗ്രാമച്ചന്തകളും. എത്ര വർണ്ണ ശബളമായ ഓർമ്മകൾ.
അയല്പക്കങ്ങൾ തമ്മിലുള്ള ഊഷ്മളമായ സൗഹൃദങ്ങളും കാർഷിക വിളകളാൽ സമൃദ്ധമായ പാടങ്ങളും ,പറമ്പുകളും, മായം ഒട്ടും കലരാത്ത ഭക്ഷണങ്ങളും , ഒക്കെ നാട്ടു ജീവിതത്തിൻറ്റെ മുഖമുദ്രകളാണ്

പത്തായം,തട്ടിൻപുറം, റാന്തൽ വിളക്ക്, അപരിഷ്കൃതമായ വാർത്താ വിനിമയ സംവിധാനങ്ങൾ , റേഡിയോ,വികസനത്തിനായി വെമ്പുന്ന യാത്രാ മാർഗ്ഗങ്ങൾ, സൈക്കിൾ സവാരികൾ ചടങ്ങുകൾക്ക് വീട്ടുമുറ്റത്ത് തയ്യാറക്കിയിരുന്ന കൊട്ടിൽ,ഇന്ന് ഓർക്കുമ്പോൾ എത്ര കൗതുകകരമായ ഇന്നലകൾ .

ചൂണ്ട ഇട്ടതും,കടലാസു തോണി,തെറ്റാലി മുതലായവ ഉണ്ടാക്കിയതും ,ചെങ്ങാടം ഇറക്കിയതും, കൂട്ടുകാരുമൊത്തു ചിലവഴിച്ച സമയങ്ങളും, മഴക്കാലങ്ങളിൽ ഊത്ത പിടിക്കാൻ പോയതും,ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾ ആണ്
ഓണത്തിന് പൂക്കളം ഇട്ടതും ,ഊഞ്ഞാൽ ആടിയതും, ഓണ സദ്യ ആസ്വദിച്ചതും ,ഓണാവധി തിമിർത്തു ആഘോഷിച്ചതും ഗത കാല സ്മരണകളുടെ ഒരു ഏട് ആകുന്നു,
ക്രിസ്മസ് സീസണിലെ രാവുകളിൽ പാട്ടുകളുമായി എത്തുന്ന കരോൾ സംഘങ്ങൾ, സ്റ്റാർ ,ക്രിസ്മസ്സ് ട്രീ , പുൽക്കൂട്, ക്രിസ്മസ്സ് കാർഡുകൾ ,പടക്കങ്ങൾ ,ക്രിസ്മസ്സ് കരോൾ, ക്രിസ്മസ്സ് കേക്ക് ,മഞ്ഞു പെയ്യുന്ന രാവുകൾ, ക്രിസ്മസ്സ് അവധിക്കാലങ്ങൾ ഇവയെല്ലാം തികച്ചും അവിസ്മരണീയമായ ഓർമ്മകൾ ആണ്,

വലിയ അവധിക്കാലങ്ങൾ ഉല്ലാസ വേളകളുടെ പൂരങ്ങൾ ആക്കിയതും ഈസ്റ്റർ ദിവസത്തെ പ്രത്യേക ഭക്ഷണമായ കള്ളപ്പവും സ്റ്റൂവും ആസ്വദിച്ചതും മറക്കുമോ? വ്യൂ മാസ്റ്റർ,വീട്ടിൽ ഉണ്ടാക്കിയ കാലിഡോസ്കോപ്പ്, പത്രക്കടലാസ് കൊണ്ട് നിർമ്മിച്ച വിമാനം , ഓലപ്പന്തു ..ഓർമ്മകളിൽ ചിലതു മാത്രം..
. പഴയ കാല ഓർമ്മകൾ വായനക്കാരുടെ മനസ്സിനെ കൂടുതൽ ചെറുപ്പം ആക്കട്ടെ .ശുഭ ചിന്തകൾ ഉളവാകട്ടെ . നല്ല സൗഹൃദങ്ങൾ ഉണ്ടാവാനും ,നിലനിർത്തുവാനും കഴിയട്ടെ.മാനുഷിക ചിന്തകൾ ,ബന്ധങ്ങൾ ഇവ നിലനിൽക്കട്ടെ .

ഈ ഓർമ്മക്കുറിപ്പുകൾ തയാറാക്കുവാൻ പ്രോത്സാഹനം തന്ന,നിർദേശങ്ങൾ തന്ന ,അഭിപ്രായങ്ങൾ പറഞ്ഞ നല്ലവരായ നാട്ടുകാർക്കും ,സുഹൃത്തുകൾക്കും , ബന്ധുക്കൾക്കും, അഭ്യുദയ കാംഷികൾക്കും ഹൃദയത്തിൻറ്റെ ഭാഷയിൽ ഒരായിരം നന്ദി . ഒപ്പം പ്രിയ സഹധർമ്മിണി അനുവിനും മക്കളായ അമ്മുവിനും ആരോണിനും .അവരുടെ അകമഴിഞ്ഞ പിന്തുണയും സഹായവും കൊണ്ട് മാത്രമാണ് ഈ ഉദ്യമവുമായി മുന്നോട്ടു പോകാൻ സാധിച്ചത്.

വരൂ കോട്ടയം ജില്ലക്ക് സമീപവും പത്തനംതിട്ട ജില്ലയിലെ ഒരു ചെറു ഗ്രാമവുമായ പുന്നവേലിയുടെ നേർകാഴച്ചകളിലേക്കു ഒന്നു സഞ്ചരിക്കാം.

Write a review

Note: HTML is not translated!
    Bad           Good